Sub Lead

സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു; പാവക്കുട്ടിയെ തിരയുമ്പോളാണ് സംഭവമെന്ന് അനുമാനം

സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു; പാവക്കുട്ടിയെ തിരയുമ്പോളാണ് സംഭവമെന്ന് അനുമാനം
X

തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. നേമം കുളക്കുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ആര്യ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവന്‍. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റില്‍ വീണുവെന്നാണ് അനുമാനം.

ഇന്നലെ വൈകീട്ട് നഴ്‌സറി വിട്ടുവന്നശേഷം രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം വീട്ടുമുറ്റത്ത് ധ്രുവന്‍ കളിക്കുന്നുണ്ടായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. ആര്യ അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. പണി കഴിഞ്ഞ് ആര്യ തിരിച്ചുവന്നപ്പോള്‍ ധ്രുവിക മാത്രമാണ് മുറ്റത്തുണ്ടായിരുന്നത്. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. കിണറിന് സമീപം ഒരു കസേര കണ്ടതോടെയാണ് അന്വേഷണം അവിടെ നടത്തിയത്.

അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുന്‍പ് ധ്രുവന്‍ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതിനെ തിരിച്ചെടുക്കാന്‍ കുട്ടി ശ്രമം നടത്തിയെന്നാണ് അനുമാനം. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഈ പാവക്കുട്ടിയെയും കിട്ടി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it