Sub Lead

ബ്രിട്ടീഷുകാരുമായി സഹകരിച്ച അഫ്ഗാനികള്‍ക്ക് മാപ്പ് നല്‍കിയതാണ്; അവരെ വേട്ടയാടില്ല: ഹംദുല്ല ഫിറാത്ത്

ബ്രിട്ടീഷുകാരുമായി സഹകരിച്ച അഫ്ഗാനികള്‍ക്ക് മാപ്പ് നല്‍കിയതാണ്; അവരെ വേട്ടയാടില്ല: ഹംദുല്ല ഫിറാത്ത്
X

കാബൂള്‍: ബ്രിട്ടീഷ് സൈന്യവുമായി സഹകരിച്ച അഫ്ഗാന്‍ പൗരന്‍മാരെ വേട്ടയാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഹംദുല്ല ഫിറാത്ത്. രാജ്യത്തെ അധിനിവേശം അവസാനിച്ചപ്പോള്‍ നല്‍കിയ പൊതുമാപ്പിന് അവരും അര്‍ഹരാണെന്ന് ഹംദുല്ല പറഞ്ഞു. അഫ്ഗാനിലെ ബ്രിട്ടീഷ് ചാരന്‍മാരുടെയും അവരുമായി സഹകരിച്ച 19,000 പേരുടെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. പഴയകാല പ്രവൃത്തികളെ ആരെയും അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹംദുല്ല വിശദീകരിച്ചു. അത്തരക്കാരെ വേട്ടയാടുമെന്ന പ്രചാരണം ഭീതി ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

പാശ്ചാത്യരുമായി സഹകരിച്ചവരുടെ വിവരങ്ങളെല്ലാം കൈവശമുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും ചോര്‍ന്ന വിവരങ്ങള്‍ അല്ല ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഒരിക്കല്‍ മാപ്പുനല്‍കിയവരുടെ പിന്നാലെ സര്‍ക്കാര്‍ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it