ചപ്പാരപ്പടവില്‍ ദുരൂഹ സാഹചര്യത്തില്‍ മരമില്ല് കത്തി നശിച്ചു
ചപ്പാരപ്പടവ് എടക്കോം റാഡില്‍ പിഎച്ച്‌സിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് വുഡ് ഇന്‍ഡസ്ട്രീസാണ് കത്തിനശിച്ചത്. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 11.30നായാണ് സംഭവം.

ചപ്പാരപ്പടവ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എസ് പി ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് മരമില്ല് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ചപ്പാരപ്പടവ് എടക്കോം റാഡില്‍ പിഎച്ച്‌സിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് വുഡ് ഇന്‍ഡസ്ട്രീസാണ് കത്തിനശിച്ചത്. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 11.30നായാണ് സംഭവം.
കത്തിയവയില്‍ ഭൂരിഭാഗവും ഉരുപ്പടികളാക്കി വെച്ച മരങ്ങളാണ്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റുകള്‍ പുലര്‍ച്ചെ മൂന്നുവരെ കഠിനപരിശ്രമം നടത്തിയാണ് തീയണച്ചത്. സ്വകാര്യ ജലവിതരണ യൂനിറ്റില്‍നിന്നും മരമില്ല് ഉടമ ആറ് തവണ അഗ്‌നിശമന സേനക്ക് വെള്ളം എത്തിച്ചുനല്‍കുകയും ചെയ്തു. തീപിടുത്തം നടന്ന ഭാഗത്ത് പ്ലഗ് പോയിന്റുകളൊന്നും ഇല്ലാത്തതിനാല്‍ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്നാണ് അഗ്‌നിശമനസേനയുടെ പ്രാഥമിക നിഗമനം.
വിദഗ്ധ പരിശോധനയ്ക്കു ശേഷമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂവെന്ന് അഗ്‌നിശമന സേനാ കേന്ദ്രങ്ങള്‍ അറിയിച്ചു. തളിപ്പറമ്പ് പോലിസും സ്ഥലത്തെത്തിയിരുന്നു. തീവയ്പാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്‌ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT