ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് തീയണ്ക്കുന്നു

കൊച്ചി: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സെക്ടര്‍ ഏഴിലാണ് ഇന്ന് തീപിടിത്തം ഉണ്ടായത്. വെള്ളം പമ്പ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തിന്റെ പുകയൊഴിയും മുമ്പാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്. വീണ്ടും തീപിടിത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഇത്തവണ തീ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. നേരത്തെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT