Sub Lead

കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരേ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ഫാത്തിമ തെഹ്‌ലിയ

സിപിഎമ്മില്‍ അമ്പത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്

കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരേ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ഫാത്തിമ തെഹ്‌ലിയ
X

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരേ എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്‌ലിയ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി. .

സിപിഎമ്മില്‍ അമ്പത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. നിങ്ങള്‍ സംസ്ഥാന സമിതിയെ തകര്‍ക്കാന്‍ നടക്കുകയാണോ എന്നാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്.

സിപിഎമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണെന്ന് ഫാത്തിമ തെഹ്‌ലിയ പരാതിയില്‍ പറയുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി കമ്മിറ്റിയില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ ഫാത്തിമ ചൂണ്ടിക്കാണിച്ചു.

Next Story

RELATED STORIES

Share it