ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീന്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി രണ്ടുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഖമറുദ്ദീനെതിരേ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് നടപടി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും. അതേസമയം, സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എം സി ഖമറുദ്ദീന്‍ ആവര്‍ത്തിച്ചിരുന്നത്. മാത്രമല്ല, ജ്വല്ലറി എംഡിയായ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം പൂക്കോയ തങ്ങളാണ് ഇതെല്ലാം ചെയ്തതെന്നുമാണ് ഖമറുദ്ദീന്റെ വാദം. അതേസമയം ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, എം സി ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 112 ആയി.
Fashion gold scam: MC Khamaruddin MLA remanded in custody
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT