- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാസിപൂരിൽ കർഷകരെ ഒഴിപ്പിക്കാൻ പോലിസിനൊപ്പം ബിജെപി നേതാക്കളും
കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പോലിസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഡൽഹി-ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ സമര വേദി ഒഴിപ്പിക്കാൻ പോലിസിനൊപ്പം ബിജെപി പ്രവർത്തകരും. ഈ നടപടിക്കെതിരേ കർശനമായി പ്രതികരിച്ച് സമര വേദിയിൽ നിന്ന് കെകെ രാഗേഷ് എംപിയും ബിനോയ് വിശ്വം എംപിയും.
പോലിസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കെകെ രാഗേഷ് എംപി ആരോപിച്ചു. ബിജെപി നേതാക്കളാണ് പോലിസിനൊപ്പം എത്തിയത്. ബിജെപിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് കർഷകർ ഉറപ്പിക്കുകയാണ്. നേരത്തെ അറസ്റ്റിന് വഴങ്ങാമെന്നായിരുന്നു രാകേഷ് ടിക്കായത്തും തങ്ങളുമടക്കം തീരുമാനമെടുത്തിരുന്നത്.
എന്നാൽ ബിജെപി നേതാക്കളുമായി എത്തിയുള്ള പോലിസ് നടപടികളെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും കർഷകരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്നും കെകെ രാകേഷ് പ്രതികരിച്ചു. കൂടുതൽ കരുത്തോടെ സമരം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പോലിസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കേന്ദ്രവും പോലിസും ആർഎസ്എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ഗാസിപൂരിലെ കർഷക സമര വേദിയിലേക്ക് എത്തിയ പോലിസ് സമര വേദി ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് പോലിസ് വേദിയിൽ നോട്ടീസ് പതിച്ച് മടങ്ങി. സമര വേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പോലിസ് സമരവേദിയിലേക്ക് എത്തിയത്.
അതേസമയം സിംഘു, തിക്രി, ഗാസിപൂർ സമര കേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും സർക്കാർ റദ്ദ് ചെയ്തത് മറികടക്കാൻ പഞ്ചാബ്, ഹരിയാന ഗ്രാമങ്ങളിൽ നിന്ന് കുടിവെള്ളവുമായി ട്രക്ടറുകളെത്തുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഗ്രാമങ്ങളിൽ നിന്ന് വെള്ളം എത്തുന്നതു വരെ ജലപാനം ചെയ്യില്ലെന്നും നേതാക്കൾ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















