Sub Lead

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.ടോണി കല്ലുക്കാരനെയും പ്രതി ചേര്‍ത്തു; രേഖ ചമയ്ക്കാന്‍ ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണിയും ഗൂഡാലോചന നടത്തിയെന്ന് പോലിസ്

ഫാ.പോള്‍ തേലക്കാട്ടിലാണ് കേസിലെ ഒന്നാം പ്രതി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമൂഹ മധ്യത്തില്‍ അപമാനിക്കുന്നതിനായി ഒന്നാം പ്രതിയും നാലാം പ്രതിയും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.ടോണി കല്ലുക്കാരനെയും പ്രതി ചേര്‍ത്തു; രേഖ ചമയ്ക്കാന്‍ ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണിയും ഗൂഡാലോചന നടത്തിയെന്ന് പോലിസ്
X

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ ഫാ.പോള്‍ തേലക്കാട്ടിലിനെ കൂടാതെ ഫാ.ടോണി കല്ലൂക്കാരനെയും പ്രതി ചേര്‍ത്തു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതി കോന്തുരുത്തി സ്വദേശിയായ ആദിത്യനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പി കെ എ വിദ്യാധരന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.നാലാം പ്രതിയായിട്ടാണ് ഫാ.ടോണി കല്ലൂക്കാരനെ ചേര്‍ത്തിരിക്കുന്നത്. ഫാ.പോള്‍ തേലക്കാട്ടിലാണ് കേസിലെ ഒന്നാം പ്രതി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമൂഹ മധ്യത്തില്‍ അപമാനിക്കുന്നതിനായി ഒന്നാം പ്രതിയും നാലാം പ്രതിയും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.

ആദിത്യന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എളംകുളം കോന്തുരുത്തിയിലെ ശ്രേഷ്ഠ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ ഐസി ഐസി ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2016 സെപ്തംബര്‍ 21 ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ അക്കൗണ്ട് നമ്പറിലേക്ക് 16 ലക്ഷം രൂപ മാരിയറ്റ് കോര്‍ട്ട യാര്‍ഡ് ഹോട്ടലിന് കൈമാറിയെന്നും 2017 ജൂലൈ ഒമ്പതിന് ഐസി ഐസി ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും 85,000 രൂപ മാരിയറ്റ് ലുലു ഹോട്ടലിന് കൈമാറിയെന്നും മാരിയറ്റ് വെക്കേഷന്‍ ക്ലബ്ബില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അംഗത്വമുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളില്‍ വെച്ച് 15 ഓളം പേര്‍ പങ്കടെുത്ത മീറ്റിംഗ് നടത്തിയെന്നും മറ്റുമുള്ള രേഖകള്‍ 2018 ആഗസ്ത് 20 മുതല്‍ വിവിധ തിയതികളിലായി മൂന്നാം പ്രതി നിര്‍മിച്ചു.ഇത് കേസിലെ നാലാം പ്രതിയായ ഫാ.ടോണി കല്ലൂക്കാരന്‍ പരിചയപ്പെടുത്തി കൊടുത്ത ഒന്നാം പ്രതിയായ ഫാ.പോള്‍ തേലക്കാട്ടിന് മൂന്നാം പ്രതിയായ ആദിത്യന്‍ അയാളുടെ ഇമെയില്‍ ഐഡിയില്‍ നിന്നും ഫാ.പോള്‍ തേലക്കാട്ടിന് അയച്ചു കൊടുത്തു.ഇതിന്റെ കോപ്പി നാലാം പ്രതിയായ ഫാ.ടോണി കല്ലുക്കാരനും അയച്ചു.ഇത് 2019 ജനുവരി ഏഴു മുതല്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതിനായി പ്രതികള്‍ ശ്രമിച്ചുവെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതി ആദിത്യനെ മൂന്നു ദിവസത്തേയക്ക് പോലിസ് കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അന്വേഷണ സംഘം വ്യക്തമാക്കന്നു.

Next Story

RELATED STORIES

Share it