Sub Lead

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷ ഗതാഗതക്കുരുക്ക്
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് തുടരുകയാണ്.

വാരാന്ത്യവും അവധിക്കാലവുമായതിനാല്‍ ആളുകള്‍ കുട്ടത്തോടെ വയനാട്ടിലേക്കും മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണം. താമരശ്ശേരി ചുരത്തില്‍ പകല്‍ സമയങ്ങളില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയക്രമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ വാഹനങ്ങള്‍ കടന്നുപോവുന്നുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വന്‍ ഗതാഗതക്കുരുക്കാണ് .



Next Story

RELATED STORIES

Share it