കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: സിഖ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്ത കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണം. കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. madad.gov.in. എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിഖ് നേതാവും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. നേരത്തേ, ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്‍മാര്‍ക്ക് കാനഡയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT