കാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്‌ഫോടക വസ്തുശേഖരം പിടികൂടി
BY BSR30 May 2023 9:49 AM GMT

X
BSR30 May 2023 9:49 AM GMT
കാസര്‍കോട്: വാഹനപരിശോധനയ്ക്കിടെ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. 13 പെട്ടികളിലായി 2800 എണ്ണം ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റൊണേറ്ററുകള്‍, 500 സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡിറ്റണേറ്ററുകള്‍, 300 എയര്‍ കാപ്, 4 സീറോ ക്യാപ്, 7 നമ്പര്‍ ക്യാപ് എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTമാത്യു കുഴല്നാടനെതിരേ വിജിലന്സ് പ്രാഥമികാന്വേഷണത്തിന് അനുമതി
20 Sep 2023 11:30 AM GMT