- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മങ്കിപോക്‌സ്: ഉറവിടം വ്യക്തമല്ലാത്തത് വെല്ലുവിളിയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ലോകത്ത് നിലവില്‍ പടരുന്ന മങ്കി പോക്‌സിന്റെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുന്നുവെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ.പ്രവീണ്‍ പ്രദീപ്. കൊവിഡിനെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് മങ്കി പോക്‌സിന് കൂടുതലാണ്. എന്നാല്‍ നിലവിലുള്ള കൊവിഡ് മുന്‍കരുതലുകള്‍ മങ്കി പോക്‌സിന്റെ വ്യാപനം തടയുന്നതിലും ഫലപ്രദമാകുമെന്ന് ഡോ.പ്രവീണ്‍ പ്രദീപ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മങ്കി പോക്‌സ് വ്യാപനത്തില്‍ ഉറവിടമറിയാത്തത് ആശങ്കയാകുന്നുവെന്ന് എയിംസ് വിദഗ്ധന്‍ . സമൂഹവ്യാപനമായോ എന്ന് വിദഗ്ധര്‍ സംശയിക്കുന്നു വ്യാപനതോത് കൊവിഡിനേക്കാള്‍ കുറവ്. എന്നാല്‍ കൊവിഡിനേക്കാള്‍ മരണ നിരക്ക് കൂടുതല്‍ ആണ്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം. ഇപ്പോള്‍ പടരുന്നത് തീവ്രത കുറഞ്ഞ വകഭേദം ആണെന്നും വിലയിരുത്തുന്നു.
കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച അതേ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മങ്കി പോക്‌സ് വ്യാപനവും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള നിലവിലെ സംവിധാനം തന്നെ മങ്കി പോക്‌സിനും ഫലപ്രദമാകും. കുട്ടികളിലും, പ്രതിരോധ ശേഷി കുറഞ്ഞവരിലും മങ്കി പോക്‌സ് ഗുരുതരമാകാന്‍ ഇടയുണ്ടെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ പറയുന്നു.
സാധാരണ നിലയില്‍ ആഫ്രിക്കയില്‍ മാത്രം വ്യാപിച്ചിരുന്ന രോഗം ഇത്രയധികം രാജ്യങ്ങളില്‍ പടരുന്നുവെന്നത് ജാഗ്രത വേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിന്റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















