Big stories

കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്

കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
X

മംഗളൂരു: സാമൂഹ്യ പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവിനെയും പെരിയാറെയും കുറിച്ചുള്ള പാഠങ്ങൾ കർണാടകയിലെ പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതായി റിപോർട്ട്. ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാറിന്റെ പ്രസംഗം സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

നാരായണഗുരുവിന്റെ പാഠം ഒഴിവാക്കുന്നത് ഒരു വിവാദത്തിലേക്ക് കാര്യങ്ങൾ പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ​ഗുരുവിനെ ബഹുമാനിക്കുന്ന ആളുകളാണ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും മലനാട് പ്രദേശങ്ങളിലും ഏറെയും. വാർത്ത പുറത്തുവന്നതിന് പിന്നാലെ മേഖലകളിൽ നിന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.

ഈ വർഷം ഏപ്രിലിൽ നടന്ന ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷിക വേളയിൽ നാരായണഗുരുവിന്റെ പ്രസംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയത് വെറും നാടകമാണോയെന്ന് കോൺഗ്രസ് എംഎൽഎയും ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ ഹരീഷ് കുമാർ പ്രസ്താവനയിൽ ചോദിച്ചു.

നാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിനെ ശക്തമായി അപലപിച്ച അദ്ദേഹം നിക്ഷിപ്ത താൽപ്പര്യങ്ങളെ പ്രീതിപ്പെടുത്താനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചു. ഈ മഹാരഥന്മാരെക്കുറിച്ചുള്ള പാഠങ്ങൾ ബിജെപി സർക്കാർ ഉടനടി ഉൾപ്പെടുത്തണമെന്നും ഇത് പരാജയപ്പെട്ടാൽ വരും ദിവസങ്ങളിൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാനായ സാമൂഹിക പരിഷ്കർത്താവിനോടുള്ള അവഹേളനമാണെന്നും പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ളതിനാൽ പാഠം ഉൾപ്പെടുത്താൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും വാർത്താ സമ്മേളനത്തിൽ മുൻ കോൺഗ്രസ് എംഎൽഎ ജെ ആർ ലോബോ പറഞ്ഞു. ഈ വർഷമാദ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിലെ നാരായണ ഗുരു ടാബ്‌ലോ ഒഴിവാക്കിയ സംഭവത്തെ ചൂണ്ടിക്കാട്ടി, ‌അവരുടെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമായിത്തീർന്നിരിക്കുന്നു, ടാബ്ലോ പോലും മനപ്പൂർവ്വം ഒഴിവാക്കിയതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it