Sub Lead

ഹമാസ് നേതാക്കളെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രായേല്‍ മുന്‍ മന്ത്രി

'മുന്‍ ഹമാസ് നേതാവ് അബ്ദുല്‍ അസീസ് റാന്‍തീസിയേയും യാസിനേയും (ഹമാസ് സ്ഥാപകന്‍)കാണാന്‍ ഇസ്മായില്‍ ഹനിയയെയും യഹിയ സിന്‍വാറിനെയും അയയ്‌ക്കേണ്ട സമയമാണിത്'- മുന്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അയൂബ് അല്‍ഖറ ഇസ്രായേല്‍ ചാനല്‍ 14നോട് പറഞ്ഞു.

ഹമാസ് നേതാക്കളെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രായേല്‍ മുന്‍ മന്ത്രി
X

ഇസ്മായില്‍ ഹനിയ

തെല്‍ അവീവ്: ഗസ മുനമ്പില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഹമാസ് നേതാക്കളെ വധിക്കാന്‍ മുന്‍ ഇസ്രായേലി മന്ത്രി ആഹ്വാനം ചെയ്തതായി അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'മുന്‍ ഹമാസ് നേതാവ് അബ്ദുല്‍ അസീസ് റാന്‍തീസിയേയും യാസിനേയും (ഹമാസ് സ്ഥാപകന്‍)കാണാന്‍ ഇസ്മായില്‍ ഹനിയയെയും യഹിയ സിന്‍വാറിനെയും അയയ്‌ക്കേണ്ട സമയമാണിത്'- മുന്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അയൂബ് അല്‍ഖറ ഇസ്രായേല്‍ ചാനല്‍ 14നോട് പറഞ്ഞു. 2004ല്‍ ആണ് റാന്‍തീസിയേയും യാസിനേയും ഇസ്രായേല്‍ വധിച്ചത്.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോട് ഇസ്രായേല്‍ പ്രതികരിച്ചില്ലെങ്കില്‍ 'ഇത് ഇസ്രായേലിന്റെ പ്രതിരോധ ശക്തിക്ക് മാരകമായ പ്രഹരമാകും' എന്ന് വലതുപക്ഷ ലിക്കുഡ് പാര്‍ട്ടി അംഗമായ അല്‍ഖറ പറഞ്ഞു.ഇസ്രായേല്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇത് ഹമാസിനെയും ഗാസയിലെ മറ്റ് ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ ഖറ പറഞ്ഞു.

ശനിയാഴ്ച വൈകി ഗസയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയിരുന്നു. വടക്കന്‍ ഗസയില്‍ ഹമാസ് നടത്തുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നാല് നിരീക്ഷണ ടവറുകളിലും ഇസ്രായേല്‍ ടാങ്കുകള്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.2020 മെയ് മാസത്തില്‍ ഇസ്രായേല്‍ ഗസയില്‍ നടത്തിയ 11 ദിവസം നീണ്ട ആക്രമണത്തില്‍ 260 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ 13 ഇസ്രായേലികളും കൊല്ലപ്പെട്ടു. മെയ് 21ന് ഈജിപ്ഷ്യന്‍ മധ്യസ്ഥതയിലാണ് ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ അതിക്രമം അവസാനിച്ചത്.

Next Story

RELATED STORIES

Share it