Sub Lead

മാര്‍ ആന്റണി കരിയിലിനെ മാറ്റി ; ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളംഅങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്

മാര്‍ ആന്റണി കരിയിലിനെ മാറ്റി ; ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
X

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണത്തിനെതിരെ നിലകൊള്ളുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്നും ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാന്‍ മാറ്റി.ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളംഅങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.

സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടക്കാനുള്ള സഭാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ നാളുകളായി സഭാ നേതൃത്വവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ രൂക്ഷമായ ഭിന്നതയായിരുന്നു നിലനിന്നിരുന്നത്.ജനാഭിമുഖ കുര്‍ബ്ബായര്‍പ്പണ രീതിയാണ് കാലങ്ങളായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്നത്.ഇത് മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നിലപാട്.ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണമെന്ന് സഭാനേതൃത്വം പല തവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിരൂപതയില്‍ ഇത് നടപ്പിലായിരുന്നില്ല. ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണം വേണമെന്ന അതിരൂപതയുടെ ആവശ്യത്തിനൊപ്പം മാര്‍ ആന്റണി കരിയിലും നിലകൊണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിയതെന്നാണ് വിവരം.

ഏതാനും ദിവസം മുമ്പ് മാര്‍ ആന്റണി കരിയിലിനെ വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാജി വെയക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.തുടര്‍ന്ന് സ്ഥാനപതി എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെത്തി വീണ്ടും മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തുകയും നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ ആന്റണി കരിയില്‍ അദ്ദേഹത്തിന് രാജക്കത്ത് കൈമാറുകുയും ചെയ്തിരുന്നു.

രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചതായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ.വിന്‍സെന്റ് ചെറുവത്തൂര്‍ അറിയിച്ചു.ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലും എറണാകുളംഅങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 ഡല്‍ഹിയില്‍നിന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളംഅങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.

പൗരസ്ത്യ സഭാനിയമത്തിലെ 234ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന (ലെറല ുഹലിമ) അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018ല്‍ നിയമിതനായിരുന്നു. ആര്‍ച്ചുബിഷപ്പ് ആഡ്രൂസ് താഴത്തിന് നല്‍കിയിരിക്കുന്ന നിയമനപത്രത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ടേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഒരു രൂപതാമെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തില്‍പരി.മാര്‍പാപ്പയോടാണ് അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. ഏകീകൃത കുര്‍ബ്ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നല്‍കുന്നതിനെക്കുറിച്ചും നിയമനപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it