Sub Lead

തുണീസ്യയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്‌ന പരിഹാര നീക്കവുമായി അന്നഹ്ദ

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ജനാധിപത്യ പാതയിലേക്കുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിനുമായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി അന്നഹ്ദ നേതാവ് റാഷിദ് ഗനൂഷി പ്രസ്താവനയില്‍ അറിയിച്ചു.

തുണീസ്യയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്‌ന പരിഹാര നീക്കവുമായി അന്നഹ്ദ
X

തുനിസ്: തുണീസ്യയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശക്തമായ നീക്കങ്ങളുമായി രാജ്യത്തെ ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദ. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ജനാധിപത്യ പാതയിലേക്കുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിനുമായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി അന്നഹ്ദ നേതാവ് റാഷിദ് ഗനൂഷി പ്രസ്താവനയില്‍ അറിയിച്ചു.

ജൂലൈ 25ലെ പ്രസിഡന്‍ഷ്യല്‍ തീരുമാനങ്ങള്‍ വന്ന് രണ്ടാഴ്ചയിലേറെയായിട്ടും, അസാധാരണമായ ഘട്ടം അവസാനിപ്പിച്ച് രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ വാഗ്ദാനം ചെയ്ത റോഡ് മാപ്പ് രാജ്യത്തെ പ്രസിഡന്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അന്നഹ്ദയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗനൂഷി കുറ്റപ്പെടുത്തി.

'താല്‍ക്കാലിക' കമ്മിറ്റിയെ എക്‌സിക്യൂട്ടീവ് ഓഫിസ് അംഗം മുഹമ്മദ് അല്‍കുമാനി നയിക്കും. ഈ ദൗത്യം അവസാനിക്കുന്നത് വരെയായിരിക്കും കമ്മിറ്റിയുടെ കാലാവധി.ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് രാജ്യത്തെ അകറ്റുകയും തുണീസ്യയെ സാധാരണ നിലയിലേക്ക് കൊണ്ടുവരികയുമാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി പരിഹാര നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതായും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെയും ഭരണഘടനയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംയുക്ത ശ്രമങ്ങള്‍ ഉണ്ടാകണമെന്നും തുണീസ്യയുടെ താല്‍പര്യം എവിടെയാണെങ്കിലും അവിടെ അന്നഹ്ദ ഉണ്ടാവുമെന്നും ഗനൂഷി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂലൈ 25നാണ് പ്രധാനമന്ത്രിയെ പുറത്താക്കിയും പാര്‍ലമെന്റ് പിരിച്ചുവിട്ടും പ്രസിഡന്റ് ഖൈസ് സഈദ തുണീസ്യയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.ജുഡീഷ്യല്‍ അധികാരങ്ങളും ഇദ്ദേഹം കൈപ്പിടിയിലാക്കി. രാജ്യത്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഖൈസ് തന്നെ എതിര്‍ക്കാന്‍ സാധ്യതയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂട്ടമായി പുറത്താക്കിയിരുന്നു.ജനാധിപത്യം അട്ടിമറിച്ച ഏകാധിപത്യം നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങള്‍ക്കെതിരേ ഭരണകക്ഷിയായ അന്നഹദ അന്നുതന്നെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it