Sub Lead

സ്വർണക്കടത്ത്: ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ

കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരേ വ്യാജമൊഴി നൽകാൻ തന്നെ സമ്മർദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്

സ്വർണക്കടത്ത്: ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ
X

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ഹരജി കോടതി മുമ്പാകെ പരാമർശിച്ചു. ഹരജി ഇന്ന് ലിസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചു. ഉച്ചകഴിഞ്ഞ് പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നു ഹരജിയിൽ ആവശ്യമുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ പി രാധാകൃഷ്ണനാണ് ഹരജിക്കാരൻ. എൻഫോഴ്സ്മെന്റ് പ്രോസിക്യൂട്ടർ വഴി നേരിട്ടല്ലാതെ, സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് ഹരജി നൽകിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരേ വ്യാജമൊഴി നൽകാൻ തന്നെ സമ്മർദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൂഢാലോചന നടത്തിയതിനും ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപോർട്ട് അനുസരിച്ചാണ് നടപടി. സ്വപ്‌നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതിൽ നിർണായകമായിട്ടുണ്ട്.

തങ്ങൾക്കെതിരേ മൊഴി നൽകിയ വനിതാ പോലിസുകാർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നൽകിയിരുന്നു. വ്യാജ മൊഴി നൽകിയ വനിതാ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരായ മൊഴിക്കു പിന്നിൽ ഗൂഢാലോചനയാണ്. സമ്മർദം ചെലുത്തിയാണ് മൊഴിയെടുത്തതെന്ന് പ്രതി സ്വപ്‌ന സുരേഷ് പരാതിപ്പെട്ടിട്ടില്ല. അന്വേഷണം അട്ടിമറിക്കലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്നും ഇഡി കത്തിൽ പറയുന്നു.

Next Story

RELATED STORIES

Share it