- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത ഡോക്ടറെ തടഞ്ഞു മതം ചോദിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രയെ ദില്ലിയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞുവയ്ക്കുകയും മതം ചോദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്‌തെന്ന് റിപോര്‍ട്ട്. സംഭവത്തില്‍ ഡോക്ടര്‍ പോലിസില്‍ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം നടന്ന സംഭവം ദ ഹിന്ദു പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിജ്‌നോറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ഗാദ്രെ. ജന്തര്‍ മന്തറിനടുത്തുള്ള വൈഎംസിഎയിനടുത്തായിരുന്നു താമസിച്ചത്. സംഭവദിവസം നടക്കാനിറങ്ങിയ ഗാദ്രെയെ കൊണാട്ട് പ്ലേസിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചാണ് രാവിലെ ആറുമണിയോടെ ആറോളം പേരടങ്ങുന്ന സംഘം തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. ആദ്യം ഡോക്ടറുടെ മതം അന്വേഷിച്ച സംഘം, ജയ് ശ്രീറാം വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് പതിയെ ജയ് ശ്രീറാം വിളിച്ചെങ്കിലും ഉച്ചത്തില്‍ വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനന്ത് ബഗൈത്കറോടാണ് ഡോ. ഗാദ്രെ സംഭവം വെളിപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഡോ. ഗാദ്രെ കടുത്ത മാനസിക വിഷമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച പുനെയിലേക്ക് ഡോക്ടര്‍ തിരിച്ചു. അടുത്ത കാലത്ത് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ പ്രശസ്തനാണ് ഡോ. അരുണ്‍ ഗാദ്രെ. സ്വകാര്യ ആരോഗ്യമേഖലയില്‍ രോഗികളുടെ അവകാശത്തിനായി പോരാടിയ ഡോ. പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഗാദ്രെയുടെ ഭാര്യ ഡോ. ജ്യോത്സ്‌ന ഗാദ്രെയും പ്രശസ്തയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















