Sub Lead

ഉല്‍സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി

ഉല്‍സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി
X

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന മോഴയാനയാണ് വിരണ്ടത്. തിരുവല്ല ദേവസ്വത്തിന്റെ ആനയായ ജയരാജനാണ് കുത്തേറ്റത്. ഇതോടെ അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ഇതിനിടെ ആനയുടെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. പിന്നീട് രണ്ട് ആനകളെയും തളച്ചു. സംഭവത്തില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കേറ്റു.

Next Story

RELATED STORIES

Share it