Top

ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

ചെന്നൈ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ചെന്നൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റ് ഓഫിസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫിസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിന് ഇഡി നേരത്തെ കേസെടുത്തിരുന്നു. എംപിയെ ഉടന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it