അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേരെ ആക്രമണം;എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാപ്പ് പറയുന്നത് വരെ കെജ്‌രിവാളിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപിയുവമോര്‍ച്ച സംഘത്തിലെ 8 എട്ട് പേര്‍ അറസ്റ്റില്‍.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു.
ബോളിവുഡ് ചിത്രം കശ്മീര്‍ ഫയല്‍സിനെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നിലപാടിനെതിരായ കെജ്‌രിവാളിന്റെ നിയമസഭയിലെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ആക്രമണം.ആക്രമികള്‍ മുഖ്യമന്ത്രിയുടെ വീടിന് ചുറ്റുമുള്ള സിസിടിവി കാമറകളും സുരക്ഷാവേലിയും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ പരിഹസിച്ചെന്നും കെജ്‌രിവാള്‍ നിരുപാധികം മാപ്പ് പറയണമെന്നുമാണ് യുവമോര്‍ച്ചയുടെ ആവശ്യം. രാമക്ഷേത്രത്തെ കളിയാക്കുക, ഹിന്ദു ദൈവങ്ങളെ കളിയാക്കുക, ബട്‌ല ഹൗസിനെ ചോദ്യം ചെയ്യുക, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുക എന്നിവയാണ് ആം ആദ്മി പാര്‍ട്ടിയുടെ നയമെന്ന് തേജസ്വി സൂര്യ പറഞ്ഞു.മാപ്പ് പറയുന്നത് വരെ കെജ്‌രിവാളിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്.
ആക്രമണത്തിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT