Sub Lead

ആശങ്കകളുടെ നിശ്ചലതയില്‍ പ്രാര്‍ഥനയിലേക്ക് ഈദുല്‍ ഫിത്വര്‍

പി സി അബ്ദുല്ല

ആശങ്കകളുടെ നിശ്ചലതയില്‍ പ്രാര്‍ഥനയിലേക്ക് ഈദുല്‍ ഫിത്വര്‍
X

കോഴിക്കോട്: ശവ്വാലിന്റെ ചക്രവാളത്തിലേക്ക് വിശുദ്ധ റമദാന്‍ മാഞ്ഞു. നാളെ ഈദുല്‍ ഫിത്വര്‍. ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ചാണ് ഇത്തവണത്തെ ചെറിയ പെരുന്നാള്‍. രാജ്യം കൊവിഡ് മഹാ വിപത്തിന്റെ നിശ്ചലതയില്‍ തളച്ചിടപ്പെട്ടിരിക്കെയാണ് ഇത്തവണയും ഈദുല്‍ ഫിത്വര്‍ സമാഗതമായത്. ലോക മുസ് ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സയുടെ ചത്വരങ്ങളില്‍ ഇസ്രായേല്‍ ഭീകരത അഴിച്ചുവിടുന്ന കിരാതമായ ആക്രമണങ്ങളും ഇസ് ലാമിക ലോകത്ത് ഈ പെരുന്നാള്‍ ദിനത്തില്‍ നോവായുറയുന്നു.

കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ഈ വര്‍ഷവും സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹുകളും മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരവുമില്ല. ആഘോഷപ്പൊലിമ ഒഴിവാക്കി പ്രാര്‍ഥനകള്‍ കൊണ്ട് പെരുന്നാളിനെ നെഞ്ചേറ്റണമെന്നാണ് പണ്ഡിതരുടേയും നേതാക്കളുടേയും ആഹ്വാനം. വീടുകളിലടക്കം പെരുന്നാള്‍ ദിനത്തില്‍ സാമൂഹിക അകലവും സുരക്ഷിതത്വവും ഉറപ്പു വരുത്തണമെന്നും വിവിധ ഖാസിമാര്‍ പറഞ്ഞു.

നിരപരാധികളും നിരായുധരും നിസ്സഹായരുമായ ഫലസ്തീനികള്‍ക്കെതിരേ ജൂത-ജാര രാഷ്ട്രം നടത്തുന്ന രക്ത രൂക്ഷിതമായ ആക്രണമങ്ങള്‍ക്കെതിരേ പെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ഥന കൊണ്ട് ഐക്യപ്പെടണമെന്ന് പണ്ഡിതര്‍ പ്രത്യേകം അഭ്യര്‍ഥിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ഈദുല്‍ ഫിത്വര്‍.

Eid-ul-Fithr special story

Next Story

RELATED STORIES

Share it