Sub Lead

നാറ്റോ മാതൃകയില്‍ സംയുക്ത അറബ് സൈന്യം വേണമെന്ന് ഈജിപ്ത്; എതിര്‍ത്ത് ഇസ്രായേല്‍

നാറ്റോ മാതൃകയില്‍ സംയുക്ത അറബ് സൈന്യം വേണമെന്ന് ഈജിപ്ത്; എതിര്‍ത്ത് ഇസ്രായേല്‍
X

കെയ്‌റോ: യൂറോപ്യന്‍ സൈനികസഖ്യമായ നാറ്റോക്ക് സമാനമായ രൂപത്തില്‍ സംയുക്ത അറബ് സൈന്യം രൂപീകരിക്കണമെന്ന ആശയം പുനരുജ്ജീവിപ്പിച്ച് ഈജിപ്ത്. തിങ്കളാഴ്ച്ച ദോഹയില്‍ നടക്കുന്ന അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയാണ് ഈജിപ്ത് ആശയം പുനരുജ്ജീവിപ്പിച്ചത്. ഏതെങ്കിലും അറബ് രാജ്യം ആക്രമണത്തിന് ഇരയായാല്‍ ഉടന്‍ പ്രത്യാക്രമണം നടത്താന്‍ കഴിയുന്ന രീതിയിലുള്ള സംയുക്ത സൈന്യം രൂപീകരിക്കണമെന്ന ആശയമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനായി 20,000 സൈനികരെയും കമാന്‍ഡര്‍മാരെയും വിട്ടുനല്‍കാന്‍ ഈജിപ്ത് തയ്യാറാണ്. ഒരു പതിറ്റാണ്ട് മുമ്പ് ഈജിപ്ത് മുന്നോട്ടുവച്ച ആശയമാണിത്. ദോഹയിലെ ഇസ്രായേലി ആക്രമണമാണ് ആശയം പുനരുജ്ജീവിക്കാന്‍ കാരണമായത്. ഈ സഖ്യത്തില്‍ മൊറോക്കോ, അള്‍ജീരിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഈജിപ്ത് ആവശ്യപ്പെടുന്നു.

എന്നാല്‍, ഈ ആശയത്തിനെതിരെ ഇസ്രായേലി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് രംഗത്തെത്തി. ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ സാധാരണവല്‍ക്കരണത്തെ ഇത് തടയുമെന്ന് ലാപിഡ് ആരോപിച്ചു.

Next Story

RELATED STORIES

Share it