റിപബ്ലിക് ദിനാഘോഷം; ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാവും

ന്യൂഡല്‍ഹി: 2023ലെ റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സീസിയെ നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ ഭരണാധികാരി ഇന്ത്യയുടെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖാന്തരം ഒക്ടോബര്‍ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഔദ്യോഗിക ക്ഷണക്കത്ത് അല്‍സീസി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ജി- 20 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ഈജിപ്ത് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇരുരാജ്യങ്ങളും ഈ വര്‍ഷം നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1950ല്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോയെ മുഖ്യാതിഥിയായി ക്ഷണിച്ചത് മുതല്‍ സൗഹൃദ രാജ്യങ്ങളുടെ നേതാക്കള്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. 1952ലും 1953ലും 1966ലും മുഖ്യാതിഥിയായി ഒരു വിദേശ നേതാവില്ലാതെയാണ് റിപബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്.
2021ലെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി ക്ഷണിച്ചുവെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. 2020ല്‍ അന്നത്തെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആയിരുന്നു മുഖ്യാതിഥി. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ (2007), മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി (2008), ഫ്രാങ്കോയിസ് ഹോളണ്ട് (2016) എന്നിവരും മുമ്പ് റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായിരുന്നു.
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMT