- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഡി വേട്ട: കെട്ടുകഥകള്‍ പൊളിഞ്ഞതിന്റെ പ്രതികാരമെന്ന് കാംപസ് ഫ്രണ്ട്

മലപ്പുറം: കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വേട്ട സംഘടനയ്‌ക്കെതിരേ പടച്ചുവിട്ട കെട്ടുകഥകള്‍ പൊളിഞ്ഞതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ശക് ഷര്‍ബാസ് അഭിപ്രായപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ അറസ്റ്റ് ചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും യാതൊരു വ്യവസ്ഥാപിതമായ തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇഡി ഉയര്‍ത്തിയ മുഴുവന്‍ ആരോപണങ്ങളും പൊളിയുകയാണ് ചെയ്തിട്ടുള്ളത്. കാംപസ് ഫ്രണ്ടിനെ ലക്ഷ്യംവച്ചുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോഴും വേട്ട തുടരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ മുന്‍ ഭാരവാഹി ഷിബിലിയുടെ വീട്ടില്‍ ഇഡി വീണ്ടും അന്യായമായി റെയ്ഡ് നടത്തുന്നത്. രാജ്യത്തിന്റെ പ്രമുഖ ഏജന്‍സികള്‍ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറുന്ന കാഴ്ചയാണ് അനുദിനം വെളിവായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രസ്തുത നടപടികള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറത്തെ ഇ.ഡി.യുടെ റെയ്ഡ്: ശക്തമായ പ്രതിഷേധത്തില്‍ അറസ്റ്റ് നടത്താനാവാതെ ഉദ്യോഗസ്ഥര്‍
അതിനിടെ, മലപ്പുറം കുന്നുമ്മലിലെ കാംപസ് ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായ ശിബിലിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡില്‍ സഹോദരന്‍ ശുഹൈലിന്റെ മൊബൈല്‍ ഫോണ്‍, ചില നോട്ടുബുക്കളിലെ എഴുത്തുള്ള പേജ് എന്നിവ കസ്റ്റഡിയിലെടുത്തു. ശുഹൈലിനോട് ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ED hunting: Campus front says revenge for the collapse of myths
RELATED STORIES
നാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ; അടിയന്തിര നടപടികള്‍...
14 July 2025 11:22 AM GMTശ്രീചിത്ര ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച് മൂന്നുകുട്ടികള്‍
14 July 2025 11:00 AM GMTഇരട്ടന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും; മഴ കനക്കും
14 July 2025 10:36 AM GMTവിഷം തുപ്പി ഇസ്രായേല്‍; പുനര്‍നിര്‍മ്മാണം നടത്താതെ, ഗസ...
14 July 2025 10:35 AM GMTഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍...
14 July 2025 10:15 AM GMTബിജെപി നേതാവ് ശ്രീധരന് പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
14 July 2025 9:32 AM GMT