നാദിര്‍ഷയുടെ ഈശോയ്ക്ക് തിരിച്ചടി; പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേംപര്‍
സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ നിലപാട് സ്വീകരിച്ചത്.

കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍.
സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ നിലപാട് സ്വീകരിച്ചത്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദമുണ്ടായത്.
RELATED STORIES
ഗവര്‍ണറോട് കൊമ്പുകോര്‍ത്ത് സര്‍ക്കാര്‍;അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക്...
10 Aug 2022 5:24 AM GMTചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMT