Sub Lead

കൊവിഡ്: മൃതദേഹം കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തില്‍

കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ തന്നെ സോംപേട്ട ഡിവിഷനില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ട്രാക്റ്ററില്‍ കൊണ്ടുപോയ സംഭവം പ്രതിഷേധമത്തിന് കാരണമായിരുന്നു

കൊവിഡ്: മൃതദേഹം കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തില്‍
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തില്‍. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകാകുളം ജില്ലയിലെ പലാസ സ്വദേശിയായ 72കാരനാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീട്ടില്‍ നിന്നുമൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോവാന്‍ അധികൃതര്‍ തന്നെയാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്. പിപിഇ കിറ്റ് ധരിച്ച അധികൃതര്‍ ഈ സമയം സമീപമുണ്ടായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികളുടെ മൃതദേഹം ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മൃതദേഹം മാറ്റുന്നതിന് ആവശ്യമായ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കമ്മീഷണര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ തന്നെ സോംപേട്ട ഡിവിഷനില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ട്രാക്റ്ററില്‍ കൊണ്ടുപോയ സംഭവം പ്രതിഷേധമത്തിന് കാരണമായിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാത്ത നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ 15,301 ആയി ഉയര്‍ന്നു.

Earthmover Used To Take Andhra Coronavirus Patient's Body To Crematorium




Next Story

RELATED STORIES

Share it