Sub Lead

അക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ് ഫാന്‍സിനെതിരെ നടപടിയെടുക്കില്ലെന്ന് പോലിസ്

അക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ് ഫാന്‍സിനെതിരെ നടപടിയെടുക്കില്ലെന്ന് പോലിസ്
X

ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ അനുകൂലികളെ ആക്രമിച്ച മക്കാബി തെല്‍അവീവ് ടീം ഫാന്‍സിനെതിരായ നിയമനടപടികള്‍ നെതര്‍ലാന്‍ഡ്‌സ് ഒഴിവാക്കി. ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ആയെന്നും പ്രതികള്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. 2024 നവംബര്‍ 5-8 തീയതികളിലാണ് സയണിസ്റ്റ് സംഘം ഫലസ്തീന്‍ അനുകൂലികളെ ആക്രമിച്ചത്.

അപ്പോള്‍ തന്നെ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതിയും നല്‍കി. അക്രമത്തിന്റെ വീഡിയോകള്‍ നഷ്ടപ്പെട്ടെന്നാണ് ജൂണ്‍ 16ന് പോലിസ് കോടതിയില്‍ നല്‍കിയ രേഖ പറയുന്നത്. വിഷയത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it