Sub Lead

ദുബൈ ഇന്ത്യന്‍ സ്‌കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം

ദുബൈ ഇന്ത്യന്‍ സ്‌കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
X

ദുബൈ: യുഎഇയിലെ ദുബൈ ഇന്ത്യന്‍ സ്‌കൂളില്‍ എമിറേറ്റിലെ ആദ്യ വാണിജ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഗ്രൂപ്പ് സിഇഒ പുനിത് എം കെ വാസുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡയറക്ടര്‍ ഡോ. എം എ ബാബു, ചെയര്‍മാന്‍ ലുവായ് സമീര്‍ അല്‍ദഹ്‌ലാന്‍ എന്നിവര്‍ സംസാരിച്ചു.

800 ടീത്ത് എന്ന പേരില്‍ തുടങ്ങിയ ചലിക്കുന്ന ഡെന്റല്‍ ക്ലിനിക് ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പുനിത് എം കെ വാസു ഫ്‌ലാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികളുടെ ക്ഷേമവും ആരോഗ്യ-പ്രതിരോധ പരിചരണവും ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര്‍ പറഞ്ഞു. മലബാര്‍ ഡെന്റല്‍ ക്ലിനിക്കിന് കീഴിലുള്ള ദന്ത പരിചരണ സംരംഭമാണ് 800 ടീത്ത്. അത്യാധുനിക ഡെന്റല്‍ ചികിത്സ ക്ലിനിക്കില്‍ ലഭ്യമാവുമെന്ന് മലബാര്‍ ഡെന്റല്‍ ക്ലിനിക് സിഇഒ ഡോ. എം എ ബാബു പറഞ്ഞു.

ഹോട്ടലുകള്‍, സ്‌കൂളുകള്‍, കോര്‍പറേറ്റ് ഓഫിസുകള്‍, താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി ദന്തരോഗ സംബന്ധമായ സേവനം നല്‍കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ആരോഗ്യപരവും സാങ്കേതികവുമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മൊബൈല്‍ ക്ലിനിക്കിന് അംഗീകാരം നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it