സൗദിയിലെ ഡ്രോണ്‍ ആക്രമണം: കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം

സൗദിയിലെ ഡ്രോണ്‍ ആക്രമണം: കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം

കുവൈത്ത്: മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം എണ്ണ ശുദ്ധീകരണ ശാലകളിലും രാജ്യത്തെ മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി. കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെ അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്ന സഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഷയത്തില്‍ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ചു് നിരവധി പാര്‍ലിമെന്റ് അംഗങ്ങളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. എല്ലാവിധ അപകട സാഹചര്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ശെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ് വ്യക്തമാക്കി. സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ഏറെ ആശങ്കയോടെയാണു കുവൈത്ത് വീക്ഷിക്കുന്നത്. റിഫൈനറിക്കെതിരേ നടത്തിയ ആക്രമണത്തോടെ ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഏതുസമയത്തും ഇതു പോലുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തും സംഭവിക്കാമെന്ന മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സന്നാഹം കര്‍ശനമാക്കിയിരിക്കുന്നത്.
RELATED STORIES

Share it
Top