Sub Lead

ഡോ.ആര്‍ എന്‍ അന്‍സര്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന ഓഫിസര്‍

കേരള സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ മെമ്പറും കോമേഴ്‌സ് റിസര്‍ച്ച് ഗൈഡുമാണ്

ഡോ.ആര്‍ എന്‍ അന്‍സര്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന ഓഫിസര്‍
X

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം സ്‌റ്റേറ്റ് ഓഫിസര്‍ ആയി ഡോ. ആര്‍ എന്‍ അന്‍സര്‍ ചുമതലയേറ്റു. നെടുമങ്ങാട് ഗവണ്മെന്റ് കോളജിലെ കോമേഴ്‌സ് വിഭാഗം അധ്യാപകനും എന്‍എസ്എസ് തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്ററും ആയിരുന്നു. കേരള സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ മെമ്പറും കോമേഴ്‌സ് റിസര്‍ച്ച് ഗൈഡുമാണ്.

നാഷണല്‍ സര്‍വീസ് സ്‌കീം മേഖലയില്‍ 12 വര്‍ഷത്തെ സര്‍വീസ് ഉണ്ട്. ഏറ്റവും മികച്ച ഓഫിസര്‍ക്കുള്ള ദേശിയ അവാര്‍ഡ്, സംസ്ഥാന അവാര്‍ഡ്, യൂണിവേഴ്‌സിറ്റി അവാര്‍ഡ്, ലീഡേര്‍ഷിപ് അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ ലഭിച്ചുട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചുട്ടുണ്ട്. മൂന്ന് ദേശിയ ക്യാംപുകളില്‍ കേരള ടീമിന്റെ ലീഡര്‍ ആയും പ്രവര്‍ത്തിച്ചുട്ടുണ്ട്. കൊല്ലം, അമ്പലംകുന്ന്, റഹ്മത്ത് നിവാസില്‍ നൂഹ്കണ്ണിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ-അനീഷ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ മാനേജര്‍ ആണ്. ഫാത്തിമ പാര്‍വീണ്‍, അംന അഫ്രീന്‍ മക്കളാണ്.

Next Story

RELATED STORIES

Share it