Sub Lead

ഡോ എന്‍ ആര്‍ മാധവമേനോന്‍ അന്തരിച്ചു

രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവെന്നറിയപ്പെടുന്ന നിയമപണ്ഡിതന്‍ ഡോ എന്‍ ആര്‍ മാധവമേനോന്‍ (84) അന്തരിച്ചു.

ഡോ എന്‍ ആര്‍ മാധവമേനോന്‍ അന്തരിച്ചു
X

തിരുവനന്തപുരം: രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവെന്നറിയപ്പെടുന്ന നിയമപണ്ഡിതന്‍ ഡോ എന്‍ ആര്‍ മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ നടക്കും. ബംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു. ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

ഡല്‍ഹി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003ല്‍ രാജ്യം മാധവമേനോനെ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്. തിരുവനന്തപുരം ലോ കോളേജില്‍ നിന്നു ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും സ്വന്തമാക്കി.

Next Story

RELATED STORIES

Share it