Sub Lead

വൃക്കരോഗ വിദഗ്ദന്‍ ഡോ. ജോര്‍ജ് പി അബ്രഹാം തൂങ്ങിമരിച്ച നിലയില്‍

വൃക്കരോഗ വിദഗ്ദന്‍ ഡോ. ജോര്‍ജ് പി അബ്രഹാം തൂങ്ങിമരിച്ച നിലയില്‍
X

കൊച്ചി: ലോകപ്രശസ്ത വൃക്കരോഗ വിദഗ്ദന്‍ ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നെടുമ്പാശേരിയിലെ ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലേക്‌ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. 25 വര്‍ഷത്തിനിടെ വ്യക്തിഗതമായി 2,500ല്‍ അധികം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ജോര്‍ജ് പി എബ്രഹാം ഫാം ഹൗസില്‍ എത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടര്‍ ആണ് ജോര്‍ജ് പി എബ്രഹാം.

അതേസമയം, ഫാംഹൗസില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലിസ് അറിയിച്ചു. പ്രായം കൂടിയതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നിരന്തരം അലട്ടുന്നുവെന്ന് ആത്മഹത്യാകുറിപ്പ് പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നില്ലെന്നും അതില്‍ നല്ല നിരാശയുണ്ടെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

Next Story

RELATED STORIES

Share it