ഇ അബൂബക്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ഇന്ന്
കോഴിക്കോട് ഇസ്ലാമിക് യൂത്ത്സെന്ററില് ഇന്ത്യന് സമയം വൈകീട്ട് നാലിന് മുതിര്ന്ന മാധ്യമ പ്രവര്ത്തകന് എന് പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് എ വാസുവിനു നല്കിയാണ് പ്രകാശനം നിര്വഹിക്കുന്നത്.

കോഴിക്കോട്: ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ തനത് സാംസ്കാരിക വേദി നിര്മിക്കുന്ന ഇ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി 'ഇ അബൂബക്കര്: ജേണി ഓഫ് എ ലൈഫ് ടൈം' ഇന്ന് പ്രകാശനം ചെയ്യും
കോഴിക്കോട് ഇസ്ലാമിക് യൂത്ത്സെന്ററില് ഇന്ത്യന് സമയം വൈകീട്ട് നാലിന് മുതിര്ന്ന മാധ്യമ പ്രവര്ത്തകന് എന് പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് എ വാസുവിനു നല്കിയാണ് പ്രകാശനം നിര്വഹിക്കുന്നത്. ചടങ്ങില് കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര് സംബന്ധിക്കും. കൊവിഡ് പ്രോട്ടോക്കള് പ്രകാരം നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമാണ് പ്രവേശനം. പ്രകാശന ചടങ്ങ് തനത് സാംസ്കാരിക വേദിയുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലൈവ് ആയി സ്ട്രീം ചെയ്യും
സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകള് ചെയ്യുകയും എന്നാല് അവ രേഖപ്പെടുത്താതെ പോവുകയും ചെയ്ത വ്യക്തികളെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തനത് സാംസ്കാരിക വേദി ഡോക്യുമെന്ററി നിര്മാണത്തെ കുറിച്ച് ആലോചിക്കുന്നത്. അക്കൂട്ടത്തില് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തിയായിരുന്നു ഇ അബൂബക്കര് എന്ന് തനത് സാംസ്കാരി വേദി പ്രസിഡന്റ് എ എം നജീബ് വാര്ത്താ കുറിപ്പില് അറിയിച്ചു. അഡ്വ. കെ ഹാഷിറാണ് ഡോക്യുമെന്ററിയും സംവിധാനം നിര്വഹിച്ചത്.
RELATED STORIES
കാര്ഷികോല്പ്പന്നങ്ങള്ക്ക് ന്യായമായ വില ലഭിക്കാന് ഇടപെടല്...
18 Aug 2022 1:25 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTപ്രവാസി സംരംഭങ്ങള്ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്ന്ന്...
17 Aug 2022 7:23 PM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMT