Sub Lead

ഡല്‍ഹിയിലെ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയിലെ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. യുപി സ്വദേശിയായ റസിഡന്റ് ഡോക്ടര്‍ വിവേക് റായ് ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ഒരു മാസമായി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്‍ മേധാവി ഡോ. രവി വാങ്കേദ്കര്‍ ട്വീറ്റ് ചെയ്തു. ഏഴ് മുതല്‍ എട്ട് വരെ ഗുരുതരമായ രോഗികളുമായി അദ്ദേഹം ദിവസവും ഇടപെട്ടിരുന്നു. കൂടുതല്‍ ആളുകള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വിഷാദരോഗമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി തെക്കന്‍ ഡല്‍ഹിയിലെ മാല്‍വിയ നഗര്‍ പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയതായും അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.

''ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള ബുദ്ധിമാനായ ഡോക്ടറായിരുന്നു അദ്ദേഹമെന്നും പകര്‍ച്ചവ്യാധിയുടെ സമയത്ത് നൂറുകണക്കിന് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതായും ഡോ. രവി വാങ്കേദ്കര്‍ പറഞ്ഞു. നിരാശാജനകമായ സാഹചര്യം കാരണം, തന്റെ നിരീക്ഷണത്തിലിരിക്കെ മരിച്ചവരുടെ കഷ്ടപ്പാടുകളും വികാരങ്ങളും കണ്ട് താന്‍ ജീവിക്കുന്നതിനേക്കാള്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുകയെന്ന വിഷമകരമായ തീരുമാനമാണ് അദ്ദേഹം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട ഡോ. വിവേക് റായിയുടെ ഭാര്യ രണ്ടുമാസം ഗര്‍ഭിണിയാണ്.

Doctor At Top Delhi Hospital's Covid Ward Dies by Suicide

Next Story

RELATED STORIES

Share it