Sub Lead

പട്ടാമ്പി കോളജില്‍ ഡിജെ പാര്‍ട്ടി; പങ്കെടുത്തത് അഞ്ഞൂറിലേറെ പേര്‍, കേസെടുത്ത് പോലിസ്‌

എന്നാല്‍ അധ്യാപകരുടെ അറിവോടെയാണ് സംസ്‌കൃത കോളജില്‍ ഡിജെ പാര്‍ട്ടി നടന്നത്. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയായിരുന്നു.

പട്ടാമ്പി കോളജില്‍ ഡിജെ പാര്‍ട്ടി; പങ്കെടുത്തത് അഞ്ഞൂറിലേറെ പേര്‍, കേസെടുത്ത് പോലിസ്‌
X

പാലക്കാട്: പട്ടാമ്പിയില്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലാണ് സംഭവം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കാംപസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. അമ്പതുപേരില്‍ കൂടുതല്‍ ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും പങ്കെടുക്കുന്നത് വിലക്കി ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരിപാടികള്‍ വിലക്കുന്നതിനും ആവശ്യമെങ്കില്‍ കോളജ് അടയ്ക്കുന്നതിനും പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതിയും നല്‍കിയിരുന്നു.

എന്നാല്‍ അധ്യാപകരുടെ അറിവോടെയാണ് സംസ്‌കൃത കോളജില്‍ ഡിജെ പാര്‍ട്ടി നടന്നത്. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് വിവരമറിയുന്നത്. പോലിസ് എത്തി പരിപാടി അവസാനിപ്പിച്ചു. പരിപാടിയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കും സഹായം നല്‍കിയവര്‍ക്കുമെതിരേ പകര്‍ച്ച വ്യാധി തടയല്‍ നിയമമനുസരിച്ച് കേസെടുത്തു.

എന്നാല്‍ പോലിസ് എത്തിയിട്ടും കുട്ടികള്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. രണ്ടു മണിയ്ക്കൂര്‍ നേരം പരിപാടി നടന്നു. അധ്യാപകര്‍ എത്തി ഗൗരവമറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ വഴങ്ങിയത്. എന്നാല്‍ നൂറുപേര്‍ക്ക് പങ്കെടുക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ സുനില്‍ ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it