Sub Lead

വിദ്യാര്‍ഥികള്‍ക്ക് ബാബരി ബാഡ്ജ് വിതരണം; ബിജെപി നേതാവിന്റെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബിജെപി നേതാവ് പി കെ കൃഷ്ണദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

വിദ്യാര്‍ഥികള്‍ക്ക് ബാബരി ബാഡ്ജ് വിതരണം; ബിജെപി നേതാവിന്റെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
X

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ഥികളള്‍ക്ക് ബാബരി ബാഡ്ജ് വിതരണം ചെയ്തതിന് ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ കേസെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ഐ ആം ബാബരി എന്നെഴുതിയ ബാഡ്ജ് കുട്ടികള്‍ക്ക് നല്‍കിയത്.

അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ മൂന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന രണ്ട് പേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ ദിനത്തില്‍ കാംപസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു.

Next Story

RELATED STORIES

Share it