Sub Lead

വീട്ടില്‍ നിന്നകന്ന് സന്ന്യാസ ജീവിതം; പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുവന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

വീട്ടില്‍ നിന്നകന്ന് സന്ന്യാസ ജീവിതം; പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുവന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
X

ന്യൂഡല്‍ഹി: പത്തുവര്‍ഷമായി കുടുംബത്തില്‍നിന്ന് അകന്ന് സന്യാസിയായി ജീവിച്ചിരുന്നയാള്‍ മടങ്ങിയെത്തി ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹിയിലെ നേബ് സരായിയില്‍ ഇന്നലെ പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. രാവിലെ അയല്‍വാസികളാണ് കിരണ്‍ ഝാ എന്ന സ്ത്രീയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന പ്രമോദ് ഝാ പുലര്‍ച്ചെ 12.50 ഓടെ കിരണിന്റെ വസതിയില്‍നിന്ന് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബിഹാര്‍ സ്വദേശിയായ പ്രമോദ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഭാര്യയില്‍നിന്ന് വേര്‍പിരിഞ്ഞാണ് കഴിഞ്ഞ 10 വര്‍ഷമായി താമസം. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ചിഡിയാബാദ് ഗ്രാമത്തില്‍നിന്ന് ആഗസ്റ്റ് ഒന്നിനാണ് ഇയാള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പ്രതിയെ കണ്ടെത്താനായി റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റേഷനുകളിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it