- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജിത്കുമാറിന് പോലിസില്‍ സമാന്തര ഇന്റലിജന്‍സും; പിരിച്ചുവിട്ട് ഡിജിപി
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: ഡിജിപി പോലും അറിയാതെ നാലു മാസം മുന്‍പ് എഡിജിപി എം ആര്‍ അജിത്കുമാര്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പിരിച്ചുവിട്ടു. സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചത്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍നിന്നു വിവരങ്ങള്‍ എഡിജിപിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനായിരുന്നു ഉത്തരവ്.
എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫിസുകളിലാണു നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവര്‍. 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ്.
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ മനോജ് എബ്രഹാം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് എല്ലാവരും മടങ്ങി.
RELATED STORIES
മുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMTഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു
15 Jun 2025 4:30 PM GMT