Sub Lead

ഡല്‍ഹിയില്‍ കൊവിഡ് ഉയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍

ഡല്‍ഹിയില്‍ കൊവിഡ് ഉയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ കൊവിഡ് ഉയരുന്നതായി റിപോര്‍ട്ട്, രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളില്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാണം. ദീപാവലി ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ഡല്‍ഹിയെ താള്ളം തെറ്റിച്ചു. സെപ്തംബറില്‍ മുംബൈലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധയേറ്റത്.

വീണ്ടുമൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം കര്‍ശനമാക്കുകയാണ്. നഗരത്തിനുള്ളില്‍ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിന്‍ ആഭ്യര്‍ത്ഥിച്ചു. അതേസമയം ദില്ലിയില്‍ നിന്ന് നോയിഡയിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന തുടങ്ങി. ആന്റിജെന്‍ പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ യാത്രാനുമതിക്ക് കൊവിഡ് പരിശോധനാഫലം ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 2500 ആണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് ആശുപത്രിയില്‍ അഞ്ഞൂറ് കിടക്കകള്‍ അധികമായി ഉള്‍പ്പെടുത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 75 ഡോക്ടര്‍മാരെയും 250 പാരാമെഡിക്കല്‍ ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ പത്തു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it