ഡല്‍ഹി കലാപത്തിനിടെ പള്ളി ആക്രമിച്ചയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു
രാജ്യത്തെ മതേതര ഘടനയ്ക്കെതിരെന്ന് രൂക്ഷ വിമര്‍ശനം

ഡല്‍ഹി: സിഎഎയ്‌ക്കെതിരേ സമാധാനപരമായി സമരം നടത്തുന്നവര്‍ക്കു നേരെ ആക്രണം നടത്തി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്തുന്നതിനിടെ മുസ് ലിം പള്ളി ആക്രമിച്ച കേസിലെ പ്രതിക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഖജുരി ഖാസിലെ ഗലി നമ്പര്‍ 29 സി-ബ്ലോക്കിലെ ഫാത്തിമ മസ്ജിദിനു നേരെ ആക്രമണം നടത്തിയയാളുടെ ജാമ്യാപേക്ഷയാണ് കര്‍ക്കാര്‍ദുമ കോടതി അഡീഷനല്‍ ജഡ്ജി വിനോദ് യാദവ് തള്ളിയത്. രാജ്യത്തെ മതേതര ഘടനയ്‌ക്കെതിരായാണ് കലാപകാരികള്‍ പ്രവര്‍ത്തിച്ചതെന്നു കോടതി നിരീക്ഷിച്ചു. നേരത്തേ ജാമ്യാപേക്ഷ നിരസിച്ചതിനുശേഷം സാഹചര്യങ്ങളില്‍ ഒരു മാറ്റവും കാണിക്കാന്‍ അപേക്ഷകന് കഴിഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപോര്‍ട്ട് ചെയ്തു.
കലാപത്തില്‍ പ്രതിയുടെ വലിയ തോതിലുള്ള ഇടപെടല്‍ കണക്കിലെടുക്കുമ്പോള്‍, ജാമ്യം അനുവദിക്കാനുള്ള കേസായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കു വേണ്ടി സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്. നേരത്തെ ജാമ്യാപേക്ഷ ജൂണ്‍ 15, 23, ജൂലൈ 12, 20 തിയ്യതികളില്‍ ജാമ്യാപേക്ഷ നല്‍കുകയും തള്ളികയും ചെയ്തിരുന്നു. തന്റെ കക്ഷി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കേസില്‍ വ്യാജമായി ഉള്‍പ്പെടുത്തി മാര്‍ച്ച് 9 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും അഭിഭാഷകന്‍ വാദിച്ചു. കേസിലെ കൂട്ടുപ്രതി ജൂണ്‍ 20ന് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ കേസ് വളരെ ഗൗരവമേറിയതാണെന്നും പ്രതിയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടതാണെവ്വും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ സ്വീകരിച്ചത്.
Delhi riot: Court denies bail to man accused of damaging Masjid
RELATED STORIES
മല്സരത്തിനിടെ ഹൃദയാഘാതം; ജര്മ്മന് ബോക്സര് മുസാ യമാഖിന് അന്ത്യം
19 May 2022 5:46 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പില് നിഖാത്ത് സെറീന് സ്വര്ണ്ണം
19 May 2022 4:33 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പ്; നിഖാത്ത് സെറീന് ഫൈനലില്
19 May 2022 5:29 AM GMTറഫറിയെ മര്ദ്ദിച്ചു; ഗുസ്തി താരം സതേന്ദര് മാലിഖിന് ആജീവനാന്ത വിലക്ക്
17 May 2022 6:00 PM GMTതോമസ് കപ്പിലെ ജയം; ഇന്ത്യന് ബാഡ്മിന്റണിന് '1983ലെ മുഹൂര്ത്തം'
16 May 2022 3:54 PM GMTഫ്രഞ്ച് ഓപ്പണ് യോഗ്യതാ റൗണ്ട്; ഇന്ത്യക്ക് നിരാശ
16 May 2022 2:47 PM GMT