Sub Lead

ഡല്‍ഹി മദ്യനയക്കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അനുയായിയായ വ്യവസായി അറസ്റ്റില്‍

ഡല്‍ഹി മദ്യനയക്കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അനുയായിയായ വ്യവസായി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായി വ്യവസായി അമിത് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ് മദ്യവ്യവസായിയായ അറോറയെ കസ്റ്റഡിയിലെടുത്തത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറാണ് അറോറ.

അമിത് അറോറ, ദിനേശ് അറോറ, അര്‍ജുന്‍ പാണ്ഡെ എന്നിവര്‍ സിസോദിയയുടെ 'അടുത്ത കൂട്ടാളികള്‍' ആണെന്നും ഇവര്‍ പൊതുപ്രവര്‍ത്തകര്‍ക്കായി 'മദ്യ ലൈസന്‍സികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം കൈകാര്യം ചെയ്യുന്നതിലും വഴിതിരിച്ചുവിടുന്നതിലും സജീവമായി ഏര്‍പ്പെട്ടിരുന്നു' എന്ന് സാമ്പത്തിക അന്വേഷണ ഏജന്‍സി ആരോപിച്ചു. ഡല്‍ഹിയിലെ പുതിയ മദ്യനയത്തില്‍ ചില വ്യാപാരികള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്ന രീതിയില്‍ ആം ആദ്മി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് അറോറ പണമിടപാട് നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവരെ പ്രതിചേര്‍ത്ത കേസില്‍ മലയാളി വ്യവസായി വിജയ് നായര്‍, സമീര്‍ മഹേന്ദ്രു എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇതുവരെ അഞ്ചുപേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യവ്യവസായി സമീര്‍ മഹേന്ദ്രുവിനെ ചോദ്യം ചെയ്യലിന് ശേഷം സപ്തംബര്‍ 27 നാണ് ഇഡി അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it