കെജ്രിവാള് ജയിലില്‍നിന്ന് ഭരിക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന
BY BSR27 March 2024 10:05 AM GMT
X
BSR27 March 2024 10:05 AM GMT
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കില്ലെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന. ജയിലില്കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്ന എഎപി നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എനിക്ക് ഉറപ്പ് നല്കാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി മാര്‍ച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നേരത്തേ കെജ് രിവാളും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയും പല വിഷയങ്ങളിലും ഏറ്റുമുട്ടിയിരുന്നു.
Next Story
RELATED STORIES
യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMTരോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്, ...
3 May 2024 8:50 AM GMTനടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന്...
3 May 2024 8:47 AM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹരജി;...
3 May 2024 8:45 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT