Sub Lead

നാളെയും ബുള്‍ഡോസറുകള്‍ ഉരുളുമെന്ന് എംസിഡി; കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ ന്യൂ ഫ്രന്റ്‌സ് കോളനി നിവാസികള്‍

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറുകള്‍ നാളെയും ഉരുളുമെന്നും ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്നുമാണ് രാജ്പാല്‍ ഭീഷണിമുഴക്കിയിരിക്കുന്നത്.

നാളെയും ബുള്‍ഡോസറുകള്‍ ഉരുളുമെന്ന് എംസിഡി; കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ ന്യൂ ഫ്രന്റ്‌സ് കോളനി നിവാസികള്‍
X

ന്യൂഡല്‍ഹി: നാളെയും ഇടിച്ചുനിരത്തല്‍ തുടരുമെന്ന ഭീഷണിയുമായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രാജ്പാല്‍. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറുകള്‍ നാളെയും ഉരുളുമെന്നും ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്നുമാണ് രാജ്പാല്‍ ഭീഷണിമുഴക്കിയിരിക്കുന്നത്.

അതേസമയം ഷഹിന്‍ബാഗ് ഒഴിപ്പിക്കല്‍ തടഞ്ഞവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹര്‍ജി പിന്‍വലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it