ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ക്ഷമാപണവുമായി ബ്രിട്ടന്‍; ഖേദപ്രകടനം 100 വര്‍ഷങ്ങള്‍ക്ക് ശേഷം

ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. 1919ല്‍ ബ്രിട്ടീഷ് സേന നടത്തിയ കിരാതമായ കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി തേരേസ മേ ആണ് പാര്‍ലമെന്റില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ചത്.
പ്രതിപക്ഷനേതാവ് ജെര്‍മി കോര്‍ബിന്‍ ആണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ ബ്രിട്ടന്‍ നിരുപാധികം മാപ്പ് പറയണമെന്ന് പാര്‍ലമന്റില്‍ ആവശ്യപ്പെട്ടത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. കൂട്ടക്കൊലയില്‍ തങ്ങള്‍ അഗാധമായി ഖേദിക്കുന്നതായി
തെരേസ മേ പാര്‍ലമെന്റില്‍ പറഞ്ഞു.1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലാബാഗില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എന്നാല്‍ 400 പേര്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഉള്ളത്.2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നില്ല.
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില് യാത്ര ചെയ്യാന് ഇനി പാസ്പോര്ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില് സ്കോളര്ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില് വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT