- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രസീലില്‍ കനത്തമഴയിലും പ്രളയത്തിലും 104 പേര്‍ മരിച്ചു

ബ്രസീലിലെ പെട്രോപോളിസില്‍ കനത്തമഴയിലും പ്രളയത്തിലുമുണ്ടായ അപകടങ്ങളില്‍ 104 പേര്‍ മരിച്ചു. റിയോഡി ജനീറ സ്‌റ്റേറ്റിലെ മലയോരപ്രദേശത്താണ് പെട്രോപോളിസ് സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച അഗ്‌നിശമന വകുപ്പ് പുറത്ത് വിട്ട വിവരങ്ങളിലാണ് ഇത്രയും പേര്‍ മരണപ്പെട്ട വിവരം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ആകെ പെയ്യേണ്ട മഴ ചൊവ്വാഴ്ച മാത്രം പ്രദേശത്ത് പെയ്തിരിക്കുകയാണ്. ഇത് മണ്ണടിച്ചില്‍, പ്രളയം തുടങ്ങിയവക്കിടയാക്കി. വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.
യുദ്ധസമാന സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും അഗ്‌നി ശമന വിഭാഗവും പ്രാദേശിക പ്രതിരോധ സംഘങ്ങളും സംഭവസ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും റിയോഡി ജനീറ ഗവര്‍ണര്‍ ക്ലാഡിയോ കാസ്‌ട്രോ പറഞ്ഞു. പ്രദേശത്തുള്ളവര്‍ക്ക് എല്ലാ സഹായവും ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സൊനാരോ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും നിലവില്‍ റഷ്യ, ഹംഗറി എന്നിവടങ്ങളിലെ ഔദ്യോഗിക യാത്രയിലുള്ള അദ്ദേഹം പറഞ്ഞു.ഡിസംബര്‍ മുതല്‍ ദക്ഷിണ ബ്രസീലിലും വടക്കുകിഴക്കന്‍ ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















