Sub Lead

എന്‍ഐഎ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കശ്മീരി അധ്യാപകന്റെ സുഹൃത്ത് സായുധര്‍ക്കൊപ്പം ചേര്‍ന്നെന്ന് സേന

അവന്തിപോറയിലെ ഹജാസ് പബ്ലിക് സ്‌കൂളിലെ അധ്യാപകനായ റിസ്‌വാന്‍ പണ്ഡിറ്റിന്റെ അടുത്ത സുഹൃത്തായ ഷാഹിദ് മന്‍സൂറാണ് സായുധര്‍ക്കൊപ്പം ചേര്‍ന്നതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നത്

എന്‍ഐഎ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കശ്മീരി അധ്യാപകന്റെ സുഹൃത്ത് സായുധര്‍ക്കൊപ്പം ചേര്‍ന്നെന്ന് സേന
X
കൊല്ലപ്പെട്ട റിസ്‌വാന്‍ പണ്ഡിറ്റ്‌

ജമ്മു: പുല്‍വാമ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെട്ട കശ്മീരി അധ്യാപകന്റെ സുഹൃത്ത് സായുധര്‍ക്കൊപ്പം ചേര്‍ന്നെന്നു സേന. അവന്തിപോറയിലെ ഹജാസ് പബ്ലിക് സ്‌കൂളിലെ അധ്യാപകനായ റിസ്‌വാന്‍ പണ്ഡിറ്റിന്റെ അടുത്ത സുഹൃത്തായ ഷാഹിദ് മന്‍സൂറാണ് സായുധര്‍ക്കൊപ്പം ചേര്‍ന്നതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നത്. അരക്ഷിതമായും അനഭിമതനായും ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നു പറയുന്ന നാലു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശവും ഇദ്ദേഹത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഉറപ്പിച്ചിട്ടില്ലെന്നും പരിശോധിച്ചു വരികയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''ശഹീദ് ആദിലിനെ(പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തില്‍ ഇടിച്ചുകയറ്റി കൊല്ലപ്പെട്ടയാള്‍) പോലെയാവാന്‍ ഞങ്ങളും ഉണ്ടാവും. റിസ്‌വാന്‍ രക്തസാക്ഷിയായതായി അറിഞ്ഞു. ഞാനും സായുധര്‍ക്കൊപ്പം ചേരുന്നുവെന്നു പറയുന്ന വീഡിയോയില്‍ മാര്‍ച്ച് 19നു ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതായും അവകാശപ്പെടുന്നു.

കഴിഞ്ഞ മാസം ആദ്യത്തിലാണ് ചോദ്യം ചെയ്യാനെന്നു പറഞ്ഞ് 29കാരനായ റിസ്‌വാനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹം ജമ്മു കശ്മീര്‍ പോലിസിന്റെ ശ്രീനഗര്‍ കാര്‍ഗോ ക്യാംപില്‍ കൊല്ലപ്പെടുകയായിരുന്നു. മറ്റൊരു കേസിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷവും യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവന്തിപോറയിലെ മൂന്ന് പട്ടാള കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അധ്യാപകനെ ആഗസ്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. റിസ്‌വാന് പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുന്നുണ്ട്.




Next Story

RELATED STORIES

Share it