Sub Lead

കൊവിഡ് മരണം കുറച്ച് കാണിച്ച് മധ്യപ്രദേശ്; ലക്ഷം മരണത്തിന്റെ സ്ഥാനത്ത് സര്‍ക്കാര്‍ രേഖകളില്‍ 4100 മാത്രം

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണനിരക്കില്‍ മൂന്ന് മടങ്ങിലധികം വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് മരണം കുറച്ച് കാണിച്ച് മധ്യപ്രദേശ്; ലക്ഷം മരണത്തിന്റെ സ്ഥാനത്ത് സര്‍ക്കാര്‍ രേഖകളില്‍ 4100 മാത്രം
X

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ കൊവിഡ് മരണനിരക്ക് മനപൂര്‍വ്വം കുറച്ച് കാണിക്കുന്നതായി റിപോര്‍ട്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണനിരക്കില്‍ മൂന്ന് മടങ്ങിലധികം വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മധ്യപ്രദേശില്‍ കൊവിഡ് മരണങ്ങള്‍ ശരിയാംവിധം റിപോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സര്‍ക്കാര്‍ കണക്കുകള്‍ യഥാര്‍ത്ഥ എണ്ണത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് ആരോപണം. കൊവിഡിന് മുമ്പ് റിപോര്‍ട്ട് ചെയ്തിരുന്ന മരണനിരക്കില്‍ നിന്നും വലിയ വര്‍ധനവാണ് കൊവിഡ് കാലത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2018, 2019 വര്‍ഷങ്ങളില്‍ 59000 ആയിരുന്നു ഏപ്രില്‍, മെയ് മാസങ്ങളിലെ ശരാശരി മരണനിരക്ക് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് 2.3 ലക്ഷമായി ഉയര്‍ന്നു. 290 ശതമാനത്തിന്റെ വര്‍ധനവ്.

കൃത്യമായി പറഞ്ഞാല്‍ 1.74 ലക്ഷം അധിക മരണങ്ങള്‍. ഇതില്‍ തന്നെ 1.3 ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊവിഡ് മരണങ്ങള്‍ അതിന്റെ കൊടുമുടിയില്‍ എത്തിയിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ഈ രണ്ട് മാസങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത് 4100 മരണം മാത്രമാണെന്ന് രേഖകള്‍ പറയുന്നു. മുന്‍പും മധ്യപ്രദേശിനെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it