ആരോപണങ്ങള്‍ വാസ്തവ വിരുദ്ധം; ആര്‍ ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും
ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു

നടിയെ ആക്രമിച്ച കേസില്‍ പോലിസിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മര്‍ദ്ദ ഫലം എന്ന് പറഞ്ഞാണ് പോലിസ് നടപടിയെ ശ്രീലേഖ വിശേഷിപ്പിച്ചിരുന്നത്. യുടൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍ ശ്രീലേഖ.
അതേസമയം പറയേണ്ടെതെല്ലാം തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞുവെന്നും ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിച്ചു. വിചാരണ നടപടികള്‍ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തിരഞ്ഞെടുത്തത്. പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.
കേസില്‍ ദിലീപിനെ അനുകൂലിച്ച് ശ്രീലേഖ രംഗത്തെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി അതിജീവിതയുടെ കുടുംബം. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണെന്നും ഒരുപാട് പേരുടെ മനസിലാണ് അവര്‍ ചിതയൊരുക്കുന്നതെന്നും അതിജീവിതയുടെ കുടുബം വിമര്‍ശിച്ചു. ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും കുടുബം പ്രതികരിച്ചു.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT