Sub Lead

സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്

സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്
X

കൊല്ലം: സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ സിപിഎം സംസ്ഥാനഘടകം പരാജയപ്പെട്ടെന്ന് മേല്‍കമ്മിറ്റി അവലോകന റിപോര്‍ട്ട്. ഒരു വശത്ത് ബിജെപിയും മറുവശത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്നാണ് റിപോര്‍ട്ട് പറയുന്നത്. എസ്എന്‍ഡിപിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഈഴവ വോട്ടുകളില്‍ ബിജെപി കടന്നുകയറുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ നിന്ന് ബിജെപിയിലേക്ക് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായി. മുസ്‌ലിം സമൂഹത്തിനിടയില്‍ എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും ഗൗരവത്തോടെ കാണണമെന്ന് റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it